നഴ്‌സുമാരുടെ സമരം; സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പരിമതപ്പെടുത്തുമെന്ന് ഒരു വിഭാഗം മാേനജ്‌മെന്റുകള്‍

തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രോവൈഡേഴ്‌സ് ഇന്ത്യയ്ക്ക് കീഴില്‍ വരുന്ന സ്വകാര്യ ആശുപത്രികളാണ് തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗീകമാക്കി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. അത്യാഹിത വിഭാഗത്തിന്റെയും ഒ.പിയുടെയും പ്രവര്‍ത്തനം കുറയ്ക്കും.

പുതിയ രോഗികള്‍ക്ക് കിടത്തി ചികിത്സ അനുവദിക്കില്ല. നഴ്‌സുമാര്‍ ഈ മാസം 17 മുതല്‍ അനിശ്ചിതകാല സമരമാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റുകളുടെ തീരുമാനം.
നിലവില്‍ IRC ശുപാര്‍ശ പ്രകാരമുള്ള നഴ്‌സുമരുടെ വേതന വര്‍ധനവ് ആശുപത്രികള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമാണ്. പുതിയ ശമ്പളം നടപ്പാക്കുന്നത് മുതല്‍ രോഗികള്‍ക്ക് ചികിത്സ ചിലവേറിയതാകുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നു

70 മുതല്‍ 80 ശതമാനം നഴ്‌സുമാരും സമരത്തില്‍ പങ്കാളികളാകുമെന്നാണ് സൂചന. നഴ്‌സുമാര്‍ സമരം തുടര്‍ന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ വലയും. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുമെന്നും അടച്ചുപൂട്ടലിലെക്ക് നയിക്കുമെന്നുമാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News