ആംബുലന്‍ ഡ്രൈവറുടെ പരാക്രമം; ബേക്കറിയുടമയുടെ കണ്ണിന് പരിക്ക്

അഞ്ചല്‍: ആശുപത്രി മുറ്റത്ത് വച്ച് ആംബുലന്‍സ് ഡ്രൈവര്‍ നടത്തിയ ആക്രമണത്തില്‍ ബേക്കറിയുടമ യുടെ മുഖത്തിനും ഇടത് കണ്ണിനുംപരികേറ്റു. പുത്തയം വില്ലിക്കുളത്ത് വീട്ടില്‍ ഷരീഫുദ്ദീന്‍ (47) ആണ് കണ്ണിന് താഴെ മുറിവേറ്റ്ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ അഞ്ചല്‍ കോളേജ് ജംഗ്ഷന് സമീപത്തുള്ള സ്വകാര്യ ആശുപത്രി മുറ്റത്താണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കുന്നതിനായി കുടുംബാംഗങ്ങളുമായി കാറില്‍ ആശുപത്രി മുറ്റത്തെത്തി ഇറക്കിയ ശേഷം കാര്‍ തിരിക്കുന്നതിനിടെയാണ് ആംബുലന്‍സിലിരുന്ന ഡ്രൈവര്‍ ആക്രോശിച്ചു കൊണ്ട് അടുത്തുവന്ന് മുഖത്തടിച്ചതെന്ന് പരാതിയില്‍ പറയുന്നു.കയ്യിലുണ്ടായിരുന്ന ഭാരമുള്ള ഏതോ വസ്തു ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.സംഭവ സമയം ഇയാള്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

കോളേജ് ജംഗ്ഷനില്‍ ഫ്രൂട്‌സ് ആന്റ് ബേക്കറി വ്യാപാരം നടത്തുന്ന ഷരീഫുദ്ദീന്‍ പൊലീസില്‍ പരാതിനല്‍കി. പൊലീസ്, പനയഞ്ചേരിസ്വദേശിയായ ഉണ്ണി എന്ന മിറോഷ് (34) നെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചല്‍ സൈന്റ്‌റ്‌തോമസ് ആംബുലന്‍സിന്റെ ഡ്രൈവറാണ് ഉണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News