
കോഴിക്കോട്: എന്നു നിന്റെ മൊയ്തീന്‍ സംവിധായകന്‍ ആര്‍ എസ് വിമലിന് മറുപടിയുമായി സാക്ഷാല്‍ കാഞ്ചനമാല രംഗത്തെത്തി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുളള ഗൂഢാലോചയ്ക്ക് നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മുക്കത്തെ മൊയ്തീന്‍ സ്മാരകത്തിന് ദിലീപ് നല്‍കിയ 30 ലക്ഷം രൂപ തിരികെ നല്‍കണമെന്ന വിമലിന്റെ അഭിപ്രായത്തോ കാഞ്ചനമാല തള്ളിക്കളഞ്ഞു.
വിമല്‍ നടത്തിയ പരാമര്‍ശത്തോട് തനിക്കൊന്നും പറയാനില്ലെന്നുപറഞ്ഞ കാഞ്ചനമാല തന്നെയും മൊയ്തീനെയും സേവാമന്ദിറിനെയും വിവാദത്തിലേക്ക് വലിച്ചിയക്കരുതെന്നും ആവശ്യപ്പെട്ടു. വിമല്‍ പറഞ്ഞത് എന്റെ അഭിപ്രായമല്ലെന്നും ഈ വിഷയത്തിലും വിവാദത്തിലും എനിക്ക് താല്പര്യമില്ലെന്നും കാഞ്ചനമാല പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കാഞ്ചനമാല മൊയ്തീന്‍ അനശ്വര കഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന്‍ ദിലീപിനെയും കാവ്യ മാധവനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എടുക്കാനായിരുന്നു താന്‍ ആദ്യം ആലോചിച്ചിരുന്നതെന്നും എന്നാല്‍ ദിലീപ് ചതിച്ചതോടെ പ്രോജക്ട് പൃഥി- പാര്‍വ്വതിയിലേക്ക് എത്തുകയായിരുന്നെന്നും വിമല്‍ പറഞ്ഞിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൊയ്തീന്‍ സ്മാരകത്തിന് ദിലീപ് നല്‍കിയ 30 ലക്ഷം കാഞ്ചനമാല തിരികെനല്‍കണമെന്നും വിമല്‍ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here