കാലില്‍ ചളി പറ്റാതിരിക്കാന്‍ അനുയായികളെക്കൊണ്ട് തന്നെ ചുമപ്പിച്ച എംഎല്‍എ വിവാദത്തില്‍; പക്ഷേ, ആശാന് ഒരു കൂസലുമില്ല; ‘അവര്‍ക്ക് എന്നോടുള്ള സ്‌നേഹം കണ്ടില്ലേ’ എന്നാണ് മൂപ്പരുടെ ഉത്തരം

ഒറീസ: കാലിൽ ചളി പറ്റാതിരിക്കാൻ അനുയായികളെക്കൊണ്ട് തന്നെ ചുമപ്പിച്ച എംഎൽഎ വിവാദത്തിൽ. പക്ഷേ, ആശാന് ഒരു കൂസലുമില്ല. “അവർക്ക് എന്നോടുള്ള സ്നേഹം കണ്ടില്ലേ” എന്നാണ് മൂപ്പരുടെ ഉത്തരം.

സംഭവം ഒറീസയിൽ. മല്‍കാങ്ഗിരി എംഎല്‍എ മാനസ് മഡ്കാമിയാണ് വിവാദത്തില്‍.

വ്യാഴാഴ്ച ജില്ലയിലെ മോട്ടു എന്ന പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ബിജു ജനതാദൾ നേതാവു കൂടിയായ എംഎല്‍എ. സന്ദര്‍ശന സ്ഥലത്തേയ്ക്ക് കടത്തുണ്ട്. ബോട്ടിൽ കയറാൻ ചളി ചവിട്ടണം.

ഇതു കണ്ട് എംഎൽഎ മുഷിഞ്ഞു. പാന്റിലും ഷൂവിലും ചളിപറ്റുമല്ലോ. മാറി നിന്ന എംഎൽഎയെ രണ്ട് അനുയായികൾ ചുമന്ന് ബോട്ടിലെത്തിച്ചു. എന്നാൽ കൂടെയുണ്ടായിരുന്ന എംപി കൂൾ കൂളായി ചെളി ചവിട്ടി ബോട്ടിൽ കയറി.

ഇതിന്റെ വീഡിയോ ഒറീസയിൽ വൈറലായി. സംഭവം ഇപ്പോൾ കത്തുകയാണ്. എന്നാല്‍, എംഎല്‍എക്ക് ഒരു കൂസലുമില്ല. അണികള്‍ തന്നോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതാണെന്നാണ് എംഎൽഎയുടെ പ്രതികരണം.

എങ്ങനെയുണ്ട് മഡ്കാമി ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News