ചരിത്രം കുറിച്ച് ഓഹരി വിപണി

മുംബൈ:  ഇന്ത്യൻ ഓഹരി വിപണി സൂചികകൾ വൻ നേട്ടത്തിൽ​ ​ക്ലോസ്​ ചെയ്​തു. ബോംബൈ സൂചിക സെൻസെക്​സ്​ 232.56 പോയിൻറ്​ ഉയർന്ന്​ 32,037.38ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 75.60 പോയിൻറ്​ ഉയർന്ന്​ 9,891.70ത്തിലാണ്​ ക്ലോസ്​ ചെയ്​തത്​. ചരിത്രത്തിൽ ആദ്യമായാണ് സെൻസെക്സ് 32000 കടക്കുന്നത്.
റീടെയിൽ ഇൻഫ്ലേഷൻ നിരക്കിലുണ്ടായ കുറവാണ്​ഓഹരി വിപണിക്ക്​ ഗുണകരമായത്​. ഫെഡറൽ റിസർവി​​ന്‍റെ പലിശ നിരക്കുകൾ സംബന്ധിച്ച സൂചനയും ഓഹരി വിപണിക്ക്​ ഗുണകരമാവുകയായിരുന്നു. ബാങ്കിങ്, ടെലികോം, ഐടി, ഓട്ടോ മൊബൈല്‍ കമ്പനികളുടെ വിപണിമൂല്യം വർധിച്ചതും വിപണിയിലെ മുന്നേറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.
ബി.എസ്.ഇയിലെ 1291 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 603 ഓഹരികള്‍ നഷ്ടത്തിലുമാണ്  ക്ലോസ്​ ചെയ്​തത്. ഓഹരി വിലയിലെ വർധന റിലയൻസ് ഇൻഡസ്ട്രീസിനും അനുകൂലമായി.
ഐ.ടിസി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌.സി.എല്‍ ടെക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ഒ.എൻ.ജി.സി, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. അതേസമയം, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്​ 16 പൈസ കൂടി 64.38 ആയി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here