സിപിഐഎം പ്രതിഷേധം ഫലം കണ്ടു; സ്വകാര്യവ്യക്തി കയ്യേറി മണ്ണിട്ട് നികത്തിയ ഭൂമി നഗരസഭ തിരിച്ചുപിടിച്ചു

പത്തനംതിട്ട: അടൂരില്‍ ബൈപാസിനോട് ചേര്‍ന്നുള്ള 8 സെന്റ് സ്ഥലമാണ് സ്വകാര്യ വ്യക്തി കൈയേറി മണ്ണിട്ട് നികത്തിയിരുന്നത്. കെ.എസ്.കെ.ടി.യുവും സി പി എം പ്രവര്‍ത്തകരും കൈയേറ്റത്തിനെതിരെ ശകതമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം നഗരസഭ അധികൃതര്‍ റവന്യു അധികാരികള്‍ക്ക് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് താലൂക്ക് സര്‍വെയര്‍ സ്ഥലം അളന്ന് കയ്യേറ്റം കണ്ടെത്തി കല്ല് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത്. നഗരസഭ നീക്കിയ മണ്ണ് മണിക്കുറുകള്‍ക്ക് ശേഷം വീണ്ടും ഇതേ സ്ഥലത്ത് തന്നെ നിക്ഷേപിക്കാന്‍. പ്രതിഷേധവുമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ മണ്ണ് കൊണ്ടുവന്ന വാഹനം പിടിച്ച് പൊലീസിലേല്‍പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here