
സിനിമാ ആരാധകര്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തല അജിത്തിന്റെ ചിത്രം വിവേഗം. ചിത്രം ആഗസ്റ്റ് 10ന് റിലീസ് ചെയ്യും. വീരത്തിനും വേതാളത്തിനും ശേഷം ശിവയുമായി വീണ്ടും അജിത്ത് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍ റോളില്‍. അജിത്തിന്റെ മുന്‍ചിത്രങ്ങളായ വേതാളവും യെന്നൈ അറിന്താലും നിര്‍മ്മിച്ചിരുന്നത് എ എം രത്‌നമായിരുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്.
യൂട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ 12 മണിക്കൂറിനുള്ളില്‍ ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തിലേറെ പേര്‍ കണ്ടിരുന്നു. രണ്ട് ലക്ഷത്തി മുപ്പത്തി ഏഴായിരത്തിന് മുകളില്‍ ലൈക്ക് ഇതേ സമയം കൊണ്ട് ടീസര്‍ സ്വന്തമാക്കി. വിജയ് ചിത്രം തെരി, രജനീകാന്ത് ചിത്രം കബാലി എന്നിവയുടെ ടീസര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ ടീസര്‍ ഇതുവരെ ഒന്നരകോടിക്ക് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ഓഡിയോ ലോഞ്ചിനോ ചാനല്‍ അഭിമുഖങ്ങള്‍ക്കോ സിനിമകളുടെ പ്രചരണ പരിപാടികള്‍ക്കോ പിടി കൊടുക്കാത്ത താരമാണ് കുറേ വര്‍ഷങ്ങളായി അജിത്ത്. കോളിവുഡിലെ യുവതാരനിരയില്‍ നല്ലൊരു വിഭാഗം തല ഫാന്‍സുമാണ്. മറ്റേതൊരു താരത്തിനും സാധ്യമാകുന്നതിന് അപ്പുറമുള്ള സ്‌ക്രീന്‍ പ്രസന്‍സുമാണ് അജിത്തിനെ വ്യത്യസ്ഥനാക്കുന്നത്. വിവേകം കൂടി എത്തുന്നതോടെ തമിഴകത്ത് രജനീകാന്തിനെ താരമൂല്യത്തില്‍ വെല്ലുമോ അജിത്ത് എന്നാണ് കണ്ടറിയേണ്ടത്.
ശിവ സംവിധാനം ചെയ്യുന്നതായതിനാല്‍ ‘തല 57’ എന്ന അജിത്തിന്റെ കരിയറിലെ 57ാം ചിത്രം കഴിഞ്ഞ ചിത്രങ്ങളെപ്പോലെയോ അതിനേക്കാള്‍ മേലെയോ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അജിത്ത് തുടര്‍ച്ചയായി ഒരു സംവിധായകന് ഡേറ്റ് നല്‍കിയെന്ന കൗതുകവും വിവേഗത്തിനൊപ്പം ഉണ്ട്. വേതാളം എന്ന സൂപ്പര്‍ഹിറ്റിന് പിന്നാലെയാണ് അടുത്ത ചിത്രത്തിനായി അജിത്തും ശിവയും കൈകോര്‍ത്തത്. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here