ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം; വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും

കൊച്ചി: ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ പൊലീസ് അങ്കമാലി മജിസ്‌ട്രേറ്റ് മുന്‍പാകെ അപേക്ഷ നല്‍കും. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുന്നത്. സുനിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ.പ്രതീഷ് ചാക്കോയെയും ഇന്ന് കസ്റ്റഡിയിലെടുക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ച അറിയില്ലന്നാണ് ദിലീപ് അന്വേഷണസംഘത്തിന് നല്‍കിയ വിവരം.

അതേ സമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണ്. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് നമ്പരുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെപങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക നേരിട്ട പങ്കുണ്ടെന്നാണ് അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

നടിയെ ആക്രമിക്കുന്നതില്‍ ദിലീപിന് ഒത്താശ ചെയ്തത് അപ്പുണ്ണിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി അപ്പുണ്ണിയെ വിളിച്ചിരുന്നു. എന്നാല്‍ അപ്പുണ്ണി എത്തിയില്ല. അപ്പുണ്ണിയുടെ കൊച്ചിയിലെ ഏലൂരിലുള്ള വീട്ടില്‍ എത്തിയെങ്കിലും അപ്പുണ്ണഇയെ കണ്ടെത്താനായില്ല. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അപ്പുണ്ണിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here