
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ച് അറിയില്ലെന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ്. പള്‍സര്‍ സുനി മെമ്മറി കാര്‍ഡ് മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയക്ക് കൈമാറിയത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം. അഭിഭാഷകനെ പള്‍സര്‍ സുനിക്ക് പരിചയപ്പെടുത്തിയത് ദിലീപാണോ എന്ന് പൊലീസ് അന്വേഷിക്കും.
ദിലീപും സുനിയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നു. വിഷ്ണു അടക്കം സഹതടവുകാര്‍ അറിഞ്ഞപ്പോള്‍ നീക്കം പാളി. ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നത് സുനിയുടെ കത്ത്കിട്ടിയതിന് പിന്നാലെ. തുടര്‍ന്നാണ് ദിലീപ് ബ്ലാക്ക്‌മെയില്‍ പരാതി നല്‍കിയതെന്ന് പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ സുനി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here