സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; എംബിബിഎസ് ഫീസ് കുറച്ചു; ബിഡിഎസ് ഫീസ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ ഡന്റല്‍ ഫീസുകള്‍ പുതുക്കി. ബിഡിഎസ് ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ജനറല്‍ ബിഡിഎസ് സീറ്റില്‍ ഫീസ് 2.9 ലക്ഷമാക്കി ഉയര്‍ത്തി. എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് ആറ് ലക്ഷമാക്കി.

അതേസമയം, എംബിബിഎസ് സീറ്റില്‍ ഫീസ് 50,000 രൂപ കുറച്ചു. ഇതോടെ ജനറല്‍ സീറ്റില്‍ ഫീസ് അഞ്ച് ലക്ഷം രൂപയായി. എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായും നിശ്ചയിച്ചു. പുതിയ ഫീസ് നിരക്ക് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here