നടുക്കടലില്‍പെട്ട ആന; കാണാം ആനയോളം വലിയ ആനക്കാര്യം; കാണാം വീഡിയോ

ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്താണ് സംഭവം നടക്കുന്നത്. കടലിലേക്ക് ഒഴുകിപ്പോയ ആനയെ രക്ഷിക്കാനെത്തിയത് ശ്രീലങ്കന്‍ നാവിക സേന. നാവിക സേനയുടെ പട്രോളിങ് സംഘമാണ് ആനയെ കടലില്‍ മുങ്ങിത്താഴുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വന്യജീവി സംരക്ഷണ വിഭാഗവുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. 12 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്.

കോക്കിലൈ വന മേഖലയില്‍ നിന്ന് കടല്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒഴുക്കില്‍ പെട്ടതാണ് ആന. തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി. അതിനിടെയാണ് നാവിക സേനയുടെ ശ്രദ്ധയില്‍ പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News