
മുളപ്പിച്ച ചെറുപയറും കടലയും എല്ലാം നല്ലതാണ്. ഓരോ മുളപ്പിച്ച ധാന്യമണിയലും അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഒളിച്ചിരിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടവും അത്രതന്നെ. പോഷക മൂല്യവും നാരുകളുടെ വര്‍ദ്ധനയും ഉണ്ടാകുന്നു എന്നതാണ് മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളുടെ ഗുണം. പക്ഷെ അണുബാധക്കുളള സാധ്യത കൂടുതലാണ് താനും.
ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍. പാചകം നല്ലവണ്ണം ചെയ്താല്‍ അണുക്കള്‍ നശിക്കുമെങ്കിലും അണുക്കളുണ്ടാക്കുന്ന വിഷം നിലനില്‍ക്കാനാണ് സാധ്യത. കൃത്യമായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക. അല്ലാതെ ഒരിക്കലും പുറത്ത് സൂക്ഷിച്ചിരിയ്ക്കുന്ന ധാന്യങ്ങള്‍ ഉപയോഗിക്കരുത്.
ഒരിക്കലും ദുര്‍ഗന്ധമുള്ള ധാന്യങ്ങളും ഉപയോഗിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്.
കൃത്യമായ രീതിയില്‍ പാചകം ചെയ്തില്ലെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. നല്ലതു പോലെ ചൂടാക്കിയതിനും വേവിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗിക്കുന്നതിനു മുന്‍പ് ഇതിലെ വെള്ളം മുഴുവന്‍ കളയണം. വെള്ളത്തോടെയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here