
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപിനുവേണ്ടി സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകനെത്തുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ അഞ്ച് ദിവസം കഴിഞ്ഞിട്ടും ജാമ്യം കിട്ടാത്ത സാഹചര്യത്തിലാണ് നീക്കം. നേരത്തെ തന്നെ ഇതിനുള്ള നീക്കം നടന്നിരുന്നെങ്കിലും കേസിന്റെ ആദ്യ ഘട്ടത്തില്‍ സുപ്രിംകോടതി അഭിഭാഷകന്‍ വേണ്ടെന്ന തീരുമാനത്തിലാണ് താരം എത്തിച്ചേര്‍ന്നത്.
സുപ്രിം കോടതി അഭിഭാഷകനെത്തുന്നത് ഗുണമാകുമെന്ന വിലയിരുത്തലിലാണ് ദിലീപിനോടടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍. കേസില്‍ നാളെ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. ദിലീപിനുവേണ്ടി അങ്കമാലി കോടതിയില്‍ ഹാജരാകുന്നത് കേരളത്തിലെ ഏറ്റവും പ്രമുഖനായ അഭിഭാഷകന്‍ രാം കുമാറാണ്.
പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് രാംകുമാറിന്റെ പക്ഷം. അതേസമയം ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാളെ വൈകിട്ട അഞ്ച് മണിവരെ ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുകിട്ടാത്തതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ദിലീപിന്റെ സഹോദരന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അതേ സമയം ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞുവെന്നും കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here