കോഴിക്കോട് എട്ടാം ക്ലാസുകാരനെ കുത്തിക്കൊന്നു; പ്രതിയെ നാട്ടുകാര്‍ പിടികൂടി

കോഴിക്കോട്: കുന്ദമംഗലം മടവൂര്‍ സി എം മഖാം സെന്റിലെ 8ാം ക്ലാസുകാരനാണ് കുത്തേറ്റ് മരിച്ചത്. മാനന്തവാടി സ്വദേശി അബ്ദുള്‍ മാജിദ് ആണ് മരിച്ചത്. പ്രതി കാസര്‍കോഡ് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ്‌ചെയ്തു.

ഇന്ന് രാവിലെയാണ് നടുക്കുന്ന സംഭവം നടന്നത്. സ്‌കൂളില്‍ പോവാനായി സി എം സെന്റര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക വരുമ്പോഴാണ് 8ാം ക്ലാസുകാരന്‍ അബ്ദുള്‍ മാജിദിനെ അക്രമി കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവം കണ്ടു നിന്ന മറ്റ് കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും തങ്ങള്‍ക്ക് അപരിചിതനായ വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നും മഖാം അധികൃതര്‍ വ്യക്തമാക്കി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി കുന്ദമംഗലം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതിയായ കാസര്‍കോഡ് സ്വദേശി ഷംസുദ്ദീന്റെ അറസ്റ്റ് കുന്ദമംഗലം പൊലീസ് രേഖപ്പെടുത്തി. മാനന്തവാടി സ്വദേശിയാണ് കൊല്ലപ്പെട്ട അബ്ദുള്‍ മാജിദ്. കഴിഞ്ഞ രണ്ടുമാസം മുന്‍പാണ് അബ്ദുള്‍ മാജിദ് പഠനത്തിനായി മടവൂര്‍ സിഎം സെന്ററില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News