തെരുവിലുറങ്ങുന്നവര്‍ക്കായി രാത്രി കാല വിശ്രമ കേന്ദ്രം; കൊല്ലം പദ്ധതി ശ്രദ്ധേയമാകുന്നു

കൊല്ലം: റയില്‍വെ സ്റ്റേഷനിലും തെരുവുകളിലുമായി നിരവധിപേരാണ് വര്‍ഷങ്ങളായി അന്തിയുറങ്ങുന്നത്. വയോവൃദ്ധര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും കണ്ണീരിന്റെ ജീവിതകഥ പറയാനുണ്ട്.എല്ലാം ഉണ്ടായിട്ടും തെരവില്‍ അന്തിയുറങ്ങേണ്ടി വന്നതിന്റെ ദുരവസ്ഥ കൊല്ലം മേയര്‍ രാജേന്ദ്രബാബുവിനോടു അവര്‍ പങ്കുവെച്ചു.

വിഷമം വേണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റേയും കൊല്ലം നഗരസഭയുടേയും പദ്ധതിയിലൂടെ അന്തിയുറങാന്‍ വിശ്രമ കേന്ദ്രം നിര്‍മ്മിച്ചാല്‍ താമസിക്കാമൊ എന്ന മേയറുടെ ചോദ്യത്തിന് ഉത്തരമായി ചിലരുടെ മുഖത്ത് ഭയവും ചിലരുടെ മുഖത്ത് സന്തോഷവും കണ്ടു. കൂടുതല്‍ പേരും വിശ്രമകേന്ദ്രം വേണമെന്നും അറിയിച്ചു.
തെരുവിലുറങ്ങുന്നവരുടെ ആശ്രയ കേന്ദ്രമൊരുക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വെ. മേയറോടൊപ്പം കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍ ദേശിയ നഗര ഉപജീവന മിഷന്‍ ജില്ലാ മാനേജര്‍ ദീപാ ബിനു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗുണശീലന്‍ എന്നിവരുമുണ്ടായിരുന്നു. നഗരത്തില്‍ തെരുവിലുറങ്ങുന്ന നിരവധി പേരെ സര്‍വ്വെയുടെ ഭാഗമായി കണ്ടെത്തി.

ഇത്തരത്തില്‍ തെരുവിലുറങ്ങുന്നവര്‍ സാമൂഹിക വിരുദ്ധരുടെ അടക്കം ഉപദ്രവങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. സാമൂഹിക വിരുദ്ധര്‍ ഇത്തരക്കാരെ ദുര ഉപയോഗം ചെയ്യുന്ന സ്ഥിതിയുണ്ട്. ആശ്രയ കേന്ദ്രമൊരുക്കുന്നത് പോലിസിനും സഹായകരമാകു 100 പേര്‍ക്ക് നൈറ്റ് ഷെല്‍ട്ടറില്‍ സുരക്ഷിതമായി ഉറങാനാവും. സര്‍വ്വെ തീര പ്രദേശങളിലും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News