‘ഈ അമ്മ എന്നും മകളുടെ വിളിപാടകലെയുണ്ട്’; മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വെറുതയല്ല; ഒരമ്മ മകള്‍ക്കായി കരുതിവെച്ചത് സ്‌നേഹത്തോടൊപ്പം സമ്പാദ്യവും

തിരുവനന്തപുരം: താരദമ്പതികള്‍ ദാമ്പത്യബന്ധം വേര്‍പിരിഞ്ഞപ്പോള്‍ മകളായ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കാനാണ് തീരുമാനം എടുത്തത്. ഒരമ്മയെന്ന നിലയില്‍ മകളുടെ അവകാശത്തെ ചൊല്ലി വീണ്ടും കോടതി കയറാനൊന്നും മഞ്ജു നിന്നില്ല. പകരം ഫെയ്‌സ്ബുക്കില്‍ വികാരതീവ്രതയോടെ മകള്‍ക്കായി ഇങ്ങനെ കുറിച്ചു.

” മീനുട്ടിക്ക് അച്ഛനോടുളള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അത് കൊണ്ട് തന്നെ അവളുടെ അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഖിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് ഈ അമ്മയെന്നും വിളിപാടകലെയുണ്ട്. അവള്‍ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്തു തന്നെയാണെല്ലോ മകള്‍ എന്നും” സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഒരമ്മക്ക് മകളോടുളള വൈകാരിക തീവ്രത മഞ്ജു പ്രകടമാക്കിയിരുന്നു.

മകള്‍ക്കായി പിടിവലി നടത്തി അവളെ ധര്‍മ്മസങ്കടത്തിലാക്കാനൊന്നും മഞ്ജു നിന്നില്ല. പകരം ദിലീപിനൊപ്പം തനിക്കുണ്ടായിരുന്ന സ്വത്ത് മുഴുവന്‍ മകളുടെ പേരിലേക്ക് മാറ്റിയെഴുതി കൊടുത്ത് ഒരു അമ്മയുടെ ഔന്നിത്യമെന്തെന്ന് മഞ്ജു കാട്ടികൊടുത്തു.

എറണാകുളം ചെങ്ങമനാട് സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലെ കരുമാളൂര്‍ വില്ലേജിലെ 81.31 സെന്റ് സ്ഥലം 2006 ആണ് ദിലീപും, മഞ്ജുവും ചേര്‍ന്ന് വാങ്ങുന്നത്. 5458/2006 നമ്പരില്‍ രജിസ്ട്രര്‍ ചെയ്ത വസ്തു ഇടപാട് 2015 വരെ ഇരുവരുടെയും പേരിലായിരുന്നു.

ഒരു കോടി രൂപകൊടുത്താണ് വസ്തു ഫ്രാന്‍സിസ് തറയില്‍ എന്നയാളില്‍ നിന്ന് മഞ്ജുവും ദിലീപും ചേര്‍ന്ന് വാങ്ങിയത്.

ദാമ്പത്യ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ സ്വത്തിന്റെ അവകാശ തര്‍ക്കത്തിന് മഞ്ജു നിന്നില്ല. പകരം ഫെയ്‌സ്ബുക്കിലെഴുതിയത് പോലെ അവള്‍ക്ക് കരുതലായി ,താങ്ങായി ,തണലായി കൂടെ നിന്നു. സ്വത്ത് മുഴുവന്‍ മീനുട്ടിയുടെ പേരില്‍ എഴുതി നല്‍കി. ഒരമ്മയുടെ കരുതലാണ് അവിടെ കണ്ടത്. ഒപ്പം ജീവിതത്തില്‍ ആരെയും ആശ്രയിക്കാതെ ജീവിച്ച് കാണിക്കണമെന്ന വാശിയും.” എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുകയാണ് ഞാന്‍. ജീവിതവും സമ്പാദ്യവും എല്ലാം. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു പുനര്‍ജനിക്കല്‍ ” മഞ്ജു അന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here