കേരളത്തെയും ഗോവയെയും ബഹുദൂരം പിന്നിലാക്കി തമിഴ്‌നാട്

ചെന്നൈ: വിദേശആഭ്യന്തര സഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുടക്കം വരുത്താതെ തമിഴ്‌നാട് തന്നെ മുന്നില്‍. ടൂറിസ്റ്റുകളുടെ പറുദീസയായി അറിയപ്പെടുന്ന കേരളത്തേയും ഗോവയേയും ബഹുദൂരം പിന്നിലാക്കിയാണ് തമിഴ്‌നാടിന്റെ നേട്ടം.

കഴിഞ്ഞ വര്‍ഷം 1613.55 ദശലക്ഷം സ്വദേശ സഞ്ചാരികള്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. 2015ല്‍ ഇത് 1431.97 ദശലക്ഷമായിരുന്നു. തമിഴ്‌നാടിനോടായിരുന്നു സഞ്ചാരികളുടെ പ്രിയം ഏറെ. 341.83 ദശലക്ഷം പേരാണ് 2016ല്‍ തമിഴ്‌നാട് സന്ദര്‍ശിച്ചത്.

ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് പ്രിയമുള്ള ആദ്യ പത്ത് സംസ്ഥാനങ്ങള്‍ (സംസ്ഥാനം, സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ എണ്ണം എന്ന ക്രമത്തില്‍): ഉത്തര്‍പ്രദേശ് (211.71), ആന്ധ്രപ്രദേശ് (153.16), മധ്യപ്രദേശ് (150.49), കര്‍ണാടക (129. 76), മഹാരാഷ്ട്ര (116.520), തെലുങ്കാന (95.16), പശ്ചിമ ബംഗാള്‍ (74.16), ഗുജറാത്ത് (42.25), രാജസ്ഥാന്‍ ( 41.5) എന്നിവയാണ് മുന്‍പന്തിയില്‍.

2016ല്‍ 24.71 ദശലക്ഷം വിദേശി സഞ്ചാരികള്‍ രാജ്യത്ത് എത്തിയതായാണ് കണക്ക്. ഇതില്‍ 1.04 ദശലക്ഷം വിദേശ സഞ്ചാരികള്‍ മാത്രമാണ് കേരളത്തിലെത്തിയത്. തമിഴ്‌നാട്ടില്‍ 4.72 ദശലക്ഷം വിദേശികള്‍ സന്ദര്‍ശിച്ചു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ തമിഴ്‌നാട് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒന്നാമത് എത്തുന്നത്.

വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രിയമുള്ള ആദ്യ പത്ത് സംസ്ഥാനങ്ങള്‍: തമിഴ്‌നാട്, മഹാരാഷ്ട്ര (4.67 ദശലക്ഷം), ഉത്തര്‍പ്രദേശ് (3.16 ദശലക്ഷം), ഡല്‍ഹി (2.52 ദശലക്ഷം), പശ്ചിമ ബംഗാള്‍ (1.53 ദശലക്ഷം), രാജസ്ഥാന്‍ (1.51 ദശലക്ഷം) എന്നിവയാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളത്തിന് മുമ്പിലുള്ളത്. ബീഹാര്‍,ഗോവ, പഞ്ചാബ് എന്നിവയാണ് സംസ്ഥാനത്തിന് പിറകില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel