
ചൈന: സമാധാന നൊബേൽ ജേതാവാണ് ലിയു. പോലീസ് കസ്റ്റഡിയിലാണ് മരണം. 61 വയസ്സായിരുന്നു. കരളിന് അർബുദം ബാധിച്ച അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെത്തുടർന്നു മെഡിക്കൽ പരോൾ അനുവദിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ലിയുവിനെ വിദേശത്തയച്ച് ചികിത്സിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അദ്ദേഹത്തിന് വിമാന യാത്രയ്ക്കുള്ള ആരോഗ്യമില്ലെന്നു കാണിച്ച് ചൈന അതു തള്ളി.
ചൈനയിൽ ‘ജനാധിപത്യം’ അനുവദിക്കണമെ
ലിയുവിന്റെ മരണത്തിന് ചില രാജ്യങ്ങളും സംഘടനകളും ചൈനയെ കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, പടിഞ്ഞാറൻ ശക്തികൾ മരണത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ചൈനീസ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here