ബോഫോഴ്‌സ് അഴിമതി കേസ് പുനരന്വേഷിച്ചേക്കും; സിബിഐ നീക്കം പാര്‍ലമെന്റ് പബ്ലിക്ക്‌സ് അക്കൗണ്ടസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം

ദില്ലി: ഇന്ത്യന്‍ രാഷട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും പ്രതിരോധത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബോഫേഴ്‌സ് അഴിമതി പുനരന്വേഷിക്കാനാണ് സിബിഐ നീക്കം. ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് വര്‍ഷങ്ങളായി പാര്‍ലമെന്റ് അക്കൗണ്ടസ് കമ്മിറ്റി മുമ്പാകെ തീരുമാനാകാതെ തുടരുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ ബോഫേഴ്‌സ് ആയുധകരാര്‍ അഴിമതിയെ കുറിച്ച് തുടരന്വേഷണം നടത്താന്‍ സിബിഐക്ക് പിഎസി നിര്‍ദേശം നല്‍കി. ഇറ്റാലിയന്‍ ആയുധ നിര്‍മ്മാണ കമ്പനിയായ ബോഫേഴ്‌സില്‍ നിന്ന് പീരങ്കികള്‍ വാങ്ങിയതില്‍ നാല്പത് കോടി രൂപ രാജീവ് ഗാന്ധിയും സുഹൃത്ത് വിന്‍ ഛദ്ദയും ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടോവിയൊ കൊത്രോച്ചിയും കമ്മീഷന്‍ വാങ്ങി എന്നാണ് ആരോപണം.

2005ല്‍ കേസില്‍ ബോഫോഴ്‌സ് കമ്പനിയേയും ആരോപണ വിധേയരായ ഹിന്ദുജ ഗ്രൂപ്പിലെ ഗോപീ ചന്ദ്,പ്രകാശ് ചന്ദ്,ശ്രീചന്ദ് എന്നിവരെയും ദില്ലി ഹൈകോടതി കുറ്റവിമുക്തരാക്കിയിരുന്നു.ഈ ഉത്തരവ് മേല്‍കോടതിയില്‍ ചോദ്യം ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും സിബിഐ ഡയറക്ടര്‍ പബ്ലിക്കസ് അക്കൗണ്ടസ് കമ്മിറ്റിയെ അറിയിച്ചു.ഈ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി തേടി കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തെ സമീപിക്കാന്‍ ബിജെഡി എംപി ഭര്‍തൃഹരി അധ്യക്ഷനായ സബ്കമ്മിറ്റി സിബിഐക്ക് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News