യു ഡി എഫ് ഭരണകാലത്ത് കുടുംബശ്രീ മിഷനിലും വന്‍ തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം

മലപ്പുറം: മലപ്പുറം കുടുംബശ്രീ മിഷനില്‍ 36 ക്ഷം രൂപയുടെ വെട്ടിപ്പ്. 2012 16 കാലയളവിലാണ് യൂണിറ്റുകളുടെ സംരംഭക സംഘങ്ങള്‍ക്ക് സബ്‌സിഡിയായി നീക്കിവെച്ച 36 ലക്ഷം തട്ടിയത്. പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സംഘങ്ങള്‍ കൈപ്പറ്റാതിരുന്ന തുകയുടെ ഡിഡികള്‍ ജില്ലാ മിഷന്‍ ഓഫിസിലുണ്ടായിരുന്നു. ഇവ ജില്ലാ സഹകരണ ബാങ്കിലെടുത്ത അക്കൗണ്ട് വഴി പിന്‍വലിക്കുകയായിരുന്നു.

കുടുംബശ്രീ അക്കൗണ്ട് ട്രഷറിയില്‍ നിലവിലുള്ളപ്പോഴാണ് ജില്ലാ സഹകരണ ബാങ്കില്‍ എസ് ബി 205776 നമ്പറില്‍ 2012 ജൂണ്‍ ഏഴിനാണ് 100 രൂപ അടച്ച് പുതിയ അക്കൗണ്ട് എടുത്തത്. കേന്ദ്രഫണ്ട് കൈകാര്യം ചെയ്യാന്‍ ധനലക്ഷ്മി കനറാ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. ഇതിനുപുറമെയാണ് നിയമവിരുദ്ധമായി അക്കൗണ്ട് തുറന്നത്.

ജില്ലാ മിഷന്‍ കോഡിനേറ്റര്‍ നേരിട്ടും പണം പിന്‍വലിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് നടന്ന ഈ വെട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News