പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെതിരെ കേസെടുത്തു; പോക്‌സോ ചുമത്തി

വയനാട്: കഴിഞ്ഞ അക്കാദമിക വര്‍ഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായാണ് രണ്ട് ആണ്‍കുട്ടികളുടെ മൊഴി. സംഭവത്തെ കുറിച്ച് സൂചന ലഭിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ആദ്യം കുട്ടികളെ കൗണ്‍സിലിങിന് വിധേയരാക്കിയത്.

സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് മീനങ്ങാടി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം വൈദികനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

ബാലഭവനിലെ വൈദികനായിരുന്ന സജി എവിടെയാണെന്നും വ്യക്തമായിട്ടില്ല. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേ സമയം ഇയാള്‍ കൂടുതല്‍ കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News