ആസിഫ് അലിക്ക് ദിലീപ് ഫാന്‍സിന്റെ സൈബര്‍ ക്വട്ടേഷന്‍; ഹൗ ഓള്‍ഡ് ആര്‍ യു റിലീസിംഗില്‍ മഞ്ജു നേരിട്ടതിന് സമാനമായ ആക്രമണം; ദിലീപനുകൂല അന്തരീക്ഷം ഉണ്ടാക്കാനും തീവ്രശ്രമം

തിരുവനന്തപുരം: ‘ജനപ്രിയ’ നായകന്റെ ജനപ്രിയത തിരിച്ചു പിടിക്കാന്‍ സൈബര്‍ ക്വട്ടേഷന്‍. ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകളിലൂടെ ദിലീപ് കുറ്റവാളിയല്ല എന്ന് പ്രചരിപ്പിച്ചാണ് സൈബര്‍ ക്വട്ടേഷന്‍ നടപ്പാക്കുന്നത്. വായനക്കാര്‍ പോലും അറിയാതെ ദിലീപിന് അനുകൂലമായ വാര്‍ത്തകള്‍ മനസിലേക്ക് കടത്തി വിടുകയാണ് ഇവര്‍ ചെയ്യുന്നത്.

അറസ്റ്റ് വാര്‍ത്ത വന്ന ദിവസം ദിലീപിനെതിരെ ശക്തമായി പ്രതികരിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ പുറകോട്ടു പോയിരിക്കുകയാണ്. നേരത്തെ നടത്തിയ രൂക്ഷ പ്രതികരണം ആസിഫലി ഒന്നു മയപ്പെടുത്തിയെങ്കിലും ആസിഫലിയുടെ ഫേസ്ബുക്ക് പേജില്‍ ദിലീപനുകൂലികളുടെ പൊങ്കാലയാണ്. ഇതില്‍ ഭൂരിഭാഗം അക്കൗണ്ടുകളും വ്യാജമാണു താനും. എല്ലാ പോസ്റ്റുകളിലും ദിലീപ് വാഴ്ത്തപ്പെട്ടവനാണ്.

കൊച്ചി ആസ്ഥാനമായുളള ഒന്നിലധികം പിആര്‍ ഏജന്‍സികള്‍ ഇതിനായി രാപകല്‍ അധ്വാനിക്കുകയാണെന്നാണ് കിട്ടുന്ന വിവരം. നടീ നടന്മാരുടെ കുടുംബത്തെ സഹായിച്ച പ!ഴയ കഥയും സഹപ്രവര്‍ത്തകരുടെ ദിലീപ് അനുകൂല പോസ്റ്റുകളും ദിലീപിന്റെ പഴയ തമാശ രംഗങ്ങളും ഉപയോഗപ്പെടുത്തിയാണ് ദിലീപിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്.

ദിലീപ് ഫാന്‍സ് എന്ന പേരിലുളള കൂട്ടത്തില്‍ നിന്ന് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ മഞ്ജു വാര്യര്‍ക്കും ആസിഫലിയുടേതിന് സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. മഞ്ജുവിന്റെ കമന്റ് ബോക്‌സിലും മഞ്ജുവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളുടെ അടിയിലുമൊക്കെ കടുത്ത മഞ്ജു വിരുദ്ധ കമന്റുകള്‍ വന്നു നിറഞ്ഞിരുന്നു. അന്നത്തെ മഞ്ജു വിരുദ്ധ ആക്രമണങ്ങളുടെ തനിയാവര്‍ത്തനമാണ് ഇന്ന് ദിലീപ് അനുകൂല വികാരമായി അലയടിക്കുന്നത്.

ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ ദിലീപ് അനുകൂല വാര്‍ത്തകളായും ‘ദിലീപ് പ്രൊമോഷന്‍’ നടക്കുന്നുണ്ട്. ‘ദിലീപിനെ രക്ഷിക്കാന്‍ മഞ്ജു രംഗത്ത് ?”ദിലീപിനെ ജയിലില്‍ നിന്നിറക്കാന്‍ ആക്രമിക്കപ്പെട്ട നടിയും’ തുടങ്ങിയ ഹെഡ്‌ലൈനുകള്‍ നല്‍കിയുളള വാര്‍ത്തകളും നിരവധിയാണ്. ദിലീപിനെ അറസ്റ്റു ചെയ്ത പൊലീസുകാര്‍ കുരുങ്ങുമെന്നു വരെ വാര്‍ത്ത വരുന്നുണ്ട്.

ദിലീപനനുകൂലമായി പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും രംഗത്തുണ്ട്. ഇവരുടെ പ്രസ്താവനകളും വീഡിയോകളും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. പ്രത്യക്ഷത്തില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്ന തോന്നലുണ്ടാക്കുമെങ്കിലും ആത്യന്തികമായി ദിലീപ് നിരപരാധിയെന്നു പറഞ്ഞ് ചില സംവിധായകരും ഛായാഗ്രാഹകരുമൊക്കെ രംഗത്തെത്തിയത് കൃത്യമായ ഒരു പ്ലാനിംഗിന്റെ പശ്ചാത്തലത്തിലാണെന്ന് സൂചന. ദിലീപനകൂല അന്തരീക്ഷം ഉണ്ടാക്കാന്‍ ഇനിയും പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും ജനിക്കുമെന്നാണ് കിട്ടുന്ന വിവരം.

ദിലീപനകൂല അന്തരീക്ഷം ഉണ്ടാക്കാന്‍ ഇനിയും പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും ജനിക്കുമെന്നാണ് കിട്ടുന്ന വിവരം.

ദിലീപിനായി തയ്യാറാക്കിയ ട്രോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News