പ്രവാസി വോട്ട്: തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

ദില്ലി: പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കാന്‍ ജന പ്രാതിനിത്യ നിയമഭേദഗതിയാണോ ചട്ട ഭേദഗതിയാണോ ആലോചിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

പ്രവാസി വോട്ടിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുന്നതിലാണ് സുപ്രീം കോടതി അതൃപ്തി അറിയിച്ചത്. തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തീരുമാനം അറിയിക്കാന്‍ നാലാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാകന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച കോടതി അടുത്ത വെള്ളിയാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് അന്ത്യശാസനം നല്‍കി. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കാന്‍ നിയമഭേദഗതിയാണോ ചട്ട ഭേദഗതിയാണോ ആലോചിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.

2014ലാണ് പ്രവാസി വോട്ട് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയില്‍ എത്തുന്നത്. പ്രവാസികള്‍ക്ക് വോട്ട് അനുവദിക്കാമെന്ന് കേന്ദ്രം നിലപാട് എടുത്തെങ്കിലും നടപ്പാക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് ഹര്‍ജിക്കാരനായ ഷംസീര്‍ വയലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഈ രീതിയിലല്ല, പ്രവര്‍ത്തിക്കേണ്ടതെന്ന് വിമര്‍ശിച്ച കോടതി വെള്ളിയാഴ്ചയ്ക്കകം തീരുമാനം അറിയിച്ചില്ലെങ്കില്‍ സ്വമേധയാ ഉത്തരവ് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News