ദിലീപിന്റെ ‘പത്മസരോവരം’ ഇന്ന് ഇങ്ങനെ

മഞ്ജുവിന്റെ ഓര്‍മകള്‍ കുഴിച്ചുമൂടിയ ദിലീപിന്റെ പത്മസരോവരം ഇന്ന് ആളൊഴിഞ്ഞ് അനാഥാവസ്ഥയില്‍. യഥാര്‍ത്ഥത്തില്‍ ദിലീപിന്റെ പുതുജീവിതത്തിന്റെ വലിയൊരടയാളമാണ് പത്മസരോവരം എന്ന വീട്.

ഈ സ്വപ്നഭവനത്തിന്റെ മുഖച്ഛായ ഇതല്ലായിരുന്നു. പെരിയാര്‍ തീരത്ത് കൊട്ടാരക്കടവിനോട് ചേര്‍ന്നാണ് ഈ വീട്. ആലുവ മണപ്പുറത്തിന് അഭിമുഖമായി നിന്ന ഈ വീട് മോഹവിലക്കാണ് ദിലീപ് സ്വന്തമാക്കിയത്. മുന്‍ ഭാര്യ മഞ്ജുവിനൊപ്പം വിവാഹജീവിതം ജീവിച്ചു തീര്‍ത്തത് ഇവിടെയായിരുന്നു. കാവ്യയുമായുള്ള വിവാഹം തീരുമാനിച്ചപ്പോള്‍ത്തന്നെ മഞ്ജുവിന്റെ ഓര്‍മകള്‍ മുഴുവന്‍ ഇവിടെത്തന്നെ കുഴിച്ചുമൂടുകയായിരുന്നു ദിലീപ്. പഴയരീതിയില്‍ പണിതീര്‍ത്ത വീടിന്റെ കെട്ടും മട്ടും മാറ്റിയെടുത്തു.

അത്യാധുനിക ശൈലിയില്‍ പുനര്‍നിര്‍മിച്ച ഈ വീടാണ് താലികെട്ടിനു ശേഷം കാവ്യയെ വരവേറ്റത്. കാവ്യ എത്തിയപ്പോള്‍ മഞ്ജുവിന്റെ ഓര്‍മകളുടെ ഒരു ശേഷിപ്പും ആ വീട്ടിലുണ്ടായിരുന്നില്ല. മകള്‍ മീനാക്ഷിയൊഴികെ.

ദിലീപ് അറസ്റ്റിലായതോടെ പദ്മസരോവരത്തില്‍ ആളും തിരക്കുമൊഴിഞ്ഞു. അടുപ്പക്കാര്‍ പോലും കയറിവരാന്‍ മടിച്ചു. ജനരോഷം ഭയന്ന് വീടിപ്പോള്‍ പൊലീസ് കാവലിലാണ്. പറവൂര്‍ കവലയില്‍ വിഐപി നഗറിലുള്ള സഹോദരന്‍ അനൂപിന്റെ വീട്ടിലേക്ക് അമ്മയും കാവ്യയും മീനാക്ഷിയും മാറി. മീനാക്ഷിയെ പിന്നീട് ദുബായിലേക്ക് മാറ്റിയതായാണ് ഏറ്റവും പുതിയ വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News