നസ്രിയയുടെ മൊഞ്ചൊന്നും പൊയ്‌പോകില്ല; പൃഥി, നയന്‍സ്, അമലപോള്‍ എന്നിവര്‍ക്കൊപ്പം തമിഴകത്ത് മിന്നിതിളങ്ങി നസ്രിയഫഹദ്

ചെന്നൈ: ഫഹദ് ഫാസിലിമായുള്ള വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും മാറിനില്‍ക്കുന്ന നസ്രിയയെത്തേടി തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിര്‍ണയത്തിലാണ് നസ്രിയ താരമായി തിളങ്ങുന്നത്. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡുകള്‍ പുനസ്ഥാപിച്ചതോടെയാണ് നസ്രിയക്കും തിളക്കമായത്.


ആറുവര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കുകയായിരുന്നു. മികച്ച സംവിധായകന്‍, മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി തുടങ്ങിയ പുരസ്‌കാരങ്ങളെല്ലാം പുന: സ്ഥാപിച്ചു. ആറുവര്‍ഷത്തെ തമിഴ് പുരസ്‌കാരങ്ങളില്‍ നാലും നേടി മലയാള താരങ്ങള്‍ അഭിമാനനേട്ടം സ്വന്തമാക്കുകയായിരുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍പോളി ടീമിന്റെ നേരം എന്ന ചിത്രത്തിലെ അഭിനയമാണ് നസ്രിയ നസിമിനെ താരമാക്കിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരമാണ് നസ്രിയയെ തേടിയെത്തിയത്.

മൈനയിലെ അഭിനയത്തിന് 2010 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം അമലാ പോള്‍ സ്വന്തമാക്കിയപ്പോള്‍ തൊട്ടടുത്ത വര്‍ത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ഇനിയയും 2012 ല്‍ ലക്ഷ്മി മേനോനും പുരസ്‌കാരം സ്വന്തമാക്കി. 2013 ല്‍ തമിഴകത്ത് തരംഗം തീര്‍ത്ത രാജാറാണിയിലെ അഭിനയത്തിലൂടെ നയന്‍താരയും മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 2009 മികച്ച നടി പത്മപ്രിയയാണ്.

കാവ്യ തലൈവന്‍ എന്ന ചിത്രത്തിലെ പ്രതിനായക വേഷം അവിസ്മരണീയമാക്കിയതിലൂടെ 2014 മികച്ച വില്ലനുള്ള പുരസ്‌കാരം പ്രിഥ്വിരാജ് സ്വന്തമാക്കുകയായിരുന്നു.

2011 ല്‍ ശ്വേതാ മോഹനും 2014 ല്‍ ഉത്തരാ ഉണ്ണികൃഷ്ണനും മികച്ച ഗായികമാരായി തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാളത്തിന്റെ സ്വരമാധുരിക്കുള്ള അംഗീകരാമായി അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News