എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി; നടപടി ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍

ദില്ലി: കോടതിയലക്ഷ്യ കേസില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ച 2012ല്‍ ഉത്തരവിനെതിരെ ചീഫ് ജസ്റ്റിസിന്റെ ചിത്രം പതിപ്പിച്ച് പരസ്യം നല്‍കിയതാണ് കോടതിയലക്ഷ്യ നടപടികളിലേയ്ക്ക് എത്തിച്ചത്. ഉല്‍പാദകരുടെ സംഘടനയായ യുണൈറ്റഡ് പ്രോസ്പ്പറസ് ലിമിറ്റഡ് ചെയര്‍മാര്‍ രാജു ഷെറോഫ് സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞതിനാല്‍ മറ്റ് നടപടികളിലേയ്ക്ക് കടന്നില്ല. പിഴയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ സുപ്രീംകോടതിയുടെ ലൈബ്രറി നവീകരണത്തിന് ഉപയോഗിക്കും.

ജനുവരിയില്‍, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു നിര്‍ദേശം. മൂന്നു മാസത്തിനുള്ളില്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കണമെന്നാണ് കോടതി അറിയിച്ചത്. കൂടാതെ ആജീവനാന്ത വൈദ്യ പരിരക്ഷ നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News