ദിലീപിന്റെ മുഖം ‘നന്നാക്കാന്‍’ കൊച്ചിയിലെ പിആര്‍ ഏജന്‍സി; പട നയിക്കാന്‍ സൈബര്‍ ഗുണ്ടകള്‍; പരാതി ലഭിച്ചാല്‍ നടപടി

തിരുവനന്തപുരം: നടിയെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ നടന്നത് സൈബര്‍ ക്വട്ടേഷന്‍ ആണെന്നാണ് ലഭിക്കുന്ന സൂചന. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ നടന്‍ ആസിഫ് അലി ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണം ആണ് ആസിഫലിക്ക് ഫേസ്ബുക്ക് പോസ്റ്റിന് നേരെ നേരെ നടന്നത്.

പല കമന്റുകളും നടനെ വ്യക്തിപരമായി ആക്രമിക്കുന്നതായിരുന്നു. അശ്ലീല കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സൈബര്‍ സെല്‍ രഹസ്യമായി അന്വേഷണം ആരംഭിച്ചത്. നടനെതിരെ നടന്നത് സൈബര്‍ ക്വട്ടേഷനാണെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിനുപിന്നില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സി ആണെന്നും സംശയമുണ്ട്. ദിലീപിന് അനുകൂലമായി വാര്‍ത്ത ചമയ്ക്കുന്ന
ഈ പിആര്‍ ഏജന്‍സി നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ ആണ്. ജയിലിലായ ദിലീപിന്റെ പ്രതിഛായ ഉറപ്പ് വരുത്താനാണ് നടനോട് അടുത്ത കേന്ദ്രങ്ങള്‍ പിആര്‍ ഏജന്‍സിക്ക് പണം നല്‍കിയിരിക്കുന്നത്.

നടന്റെ മുന്‍കാല ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പറ്റിയുളള നിറം പിടിപ്പിച്ച കഥകള്‍ ഫാന്‍സ് അസോസിയേഷന്റെ വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ സജീവമായി എത്തുന്നുണ്ട്. ഒപ്പം വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളേയും കളിയാക്കും വിധത്തില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടെന്നാണ് വിലയിരുത്തല്‍.

ആരുടെയോ നിര്‍ദ്ദേശം ലഭിച്ച പോലെയാണ് ചിലരുടെ കമന്റുകള്‍ അത്രയും. വാര്‍ത്ത മാധ്യമങ്ങളുടെ സൈറ്റുകള്‍ക്ക് താഴെ ഒരേ കമന്റുകള്‍ ആവര്‍ത്തിച്ച് വരുന്നുണ്ട്. എന്നാല്‍ ആരും പരാതിയുമായി രംഗത്ത് വരാത്തതിനാല്‍ അന്വേഷണം ആരംഭിച്ചിട്ടില്ല. എന്നാല്‍ നടന് വേണ്ടി ഫേസ്ബുക്കിലൂടെ തെറി എഴുതി വിടുന്ന ചില പ്രൊഫൈലുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

അശ്ലീല കമന്റുകള്‍ എഴുതിയ ഫാന്‍സ് അസോസിയേഷന്‍ നേതാക്കളുടെ ഫേസ്ബുക്ക് പേജ് പൊലീസ് നിരീക്ഷണത്തിലാണ്. ആക്രമത്തിന് ഇരയായ നടിയെ അപകീര്‍ത്തിപെടുത്തുകയോ അവരെ പിന്തുണക്കുന്നവര്‍ക്കെതിരെ അശ്ശീല കമന്റുകള്‍ എഴുതുകയോ ചെയ്യുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News