നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ എവിടെ? ദിലീപില്‍ നിന്നുള്ള മറുപടിക്കായി പൊലീസ്; ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: നാളെ വൈകീട്ട് അഞ്ചു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് ദിലീപില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കഴിഞ്ഞ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ദിലീപ് ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയെന്നാണ് സൂചന. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെ തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ക്ക് നാളെ വൈകുന്നേരത്തിനു മുന്‍പ് ദിലീപില്‍ നിന്നും മറുപടി ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

നാദിര്‍ഷയെയും ദിലീപിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്‌തേക്കും. ഇതിനിടെ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യുന്നത് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിഷ് ചാക്കോയുടെ കാര്യത്തില്‍ അന്വേഷണ സംഘം എന്ത് തീരുമാനമെടുക്കുന്നുവെന്നത് നിര്‍ണ്ണായകമാണ്.

അതേസമയം, ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് പൊലീസ് കരുതുന്ന അപ്പുണ്ണി കസ്റ്റഡിയിലായെന്നാണ് സൂചന. അപ്പുണ്ണി നേരത്തെ ഒളിവിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News