വിദ്യാര്‍ഥിയെ കൊന്നത് പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിന്റെ പ്രതികാരത്തില്‍; കോഴിക്കോടിനെ നടുക്കിയ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ഥിയെ കൊന്നത് പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിന്റെ പ്രതികാരത്തിലാണെന്ന് പൊലീസ്. രണ്ട് ദിവസമായി പ്രതി ഷംസുദ്ദീന്‍ അബ്ദുള്‍ മാജിദിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാജിദ് ഇതിനെ ചെറുത്തു. ഇതിന്റെ വിദ്വേഷം കൊണ്ടാണ് പ്രതി കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഷംസുദ്ദീനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചേവായൂര്‍ സിഐ പീപ്പിളിനോട് പറഞ്ഞു.

കുന്ദമംഗലം മടവൂര്‍ സിഎം മഖാം സെന്ററിലെ 8-ാം ക്ലാസുകാരനാണ്, മാനന്തവാടി സ്വദേശിയായ അബ്ദുള്‍ മാജിദ്.
ഇന്ന് രാവിലെയാണ് നടുക്കുന്ന സംഭവം നടന്നത്. സ്‌കൂളില്‍ പോവാനായി സിഎം സെന്റര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് വരുമ്പോഴാണ് മാജിദിനെ ഷംസുദ്ദീന്‍ കുത്തി പരുക്കേല്‍പ്പിച്ചത്. സംഭവം കണ്ടു നിന്ന മറ്റ് കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടികൂടിയവര്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രക്ഷപ്പെടാന്‍ ശ്രമിച്ച ഷംസുദ്ദീനെ നാട്ടുകാരാണ് പിടികൂടി കുന്ദമംഗലം പൊലീസില്‍ ഏല്‍പ്പിച്ചത്.

രണ്ടുമാസം മുന്‍പാണ് അബ്ദുള്‍ മാജിദ് പഠനത്തിനായി മടവൂര്‍ സിഎം സെന്ററില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here