
ബംഗളൂരു: തീവ്ര ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് മൂലം ബംഗളൂരുവില്‍ മലയാള സിനിമയുടെ ഷൂട്ടിംഗ് മുടങ്ങി. സിനിമയുടെ ഭാഗമായി മുഹമ്മദ് അലി ജിന്നയുടെ ചിത്രം ബസില്‍ ഒട്ടിച്ചതിനെതിരെയാണ് ഒരു സംഘമാളുകള്‍ ലൊക്കേഷനിലെത്തി ഭീഷണി മുഴക്കിയത്. ‘ആഭാസം’ എന്ന സിനിമയുടെ ചിത്രീകരണമാണ് മുടങ്ങിയത്. ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളിലെ ചില ആഭാസങ്ങളെ കുറിച്ച് വിവരിക്കുന്ന ആക്ഷേപ ഹാസ്യ സിനിമയാണ് ആഭാസം എന്ന് അണിയറക്കാര്‍ പറയുന്നു.
നവാഗതനായ ജുബിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗാന്ധിയുടെ നിറമുള്ള വെള്ളനിറമുള്ള ബസിനെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. ഇത് കൂടാതെ നാല് ബസുകളും വേറെയുണ്ട്. അംബേദ്കറിന്റെ പടമുള്ള നീല ബസ്, ചുവപ്പ് നിറമുള്ള കാറല്‍ മാക്‌സിന്റെ ചിത്രമുള്ള ബസ്, ഗോഡ്‌സേയുടെതായ കാവി നിറമുള്ള ബസും ജിന്നയുടെ മുഖമുള്ള പച്ച നിറമുള്ള ബസുമാണ് സിനിമയില്‍ ഉണ്ടായിരുന്നത്.
എല്ലാത്തിനും പേര് നല്‍കിയത് ഡെമോക്രസി എന്നും. ബംഗളൂരുവിലെ നിരത്തിലൂടെ ബസുകള്‍ ഓടിച്ചായിരുന്നു ചിത്രീകരണം. ഇതില്‍ ജിന്നയുടെ നിറമുള്ള പച്ച ബസായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ബസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലെ തീവ്ര ഹിന്ദു സംഘടനകളുടെ ഗ്രൂപ്പുകളിലും പ്രചരിച്ചു. ബസ് കത്തിക്കണമെന്നായിരുന്നു ആഹ്വാനം. ജിന്നയുടെ ചിത്രമൊട്ടിച്ചതിന്റെ ഉദ്ദേശമെന്തെന്ന് ചോദിച്ച് തന്നെ ഒരു സംഘം ഭീഷണിപ്പെടുത്തിയതായും ഗോഡ്‌സെയുടെ ചിത്രം ഒട്ടിച്ചതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായില്ലെന്നും സംവിധായകന്‍ ജുബിത്ത് പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here