തിരുവനന്തപുരം: തമിഴ്‌നാട് സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡിന് അര്‍ഹരായ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് മന്ത്രി എകെ ബാലന്റെ അഭിനന്ദനങ്ങള്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രി ബാലന്‍ പറയുന്നു: തമിഴ്‌നാട് സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ് കരസ്ഥമാക്കിയ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. നടി, നടന്‍, വില്ലന്‍, ഗായിക, മേക്കപ്പ്, ഛായാഗ്രഹണം എന്നിവയിലാണ് മലയാളി താരങ്ങളും പ്രവര്‍ത്തകരും പുരസ്‌കാരം നേടിയത്.
2009 മുതല്‍ 2014 വരയുള്ള അവാര്‍ഡുകളാണ് പ്രതിസന്ധികളെല്ലാം നീക്കി തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ വന്ന തമിഴ്‌നാട് സിനിമാ അവാര്‍ഡില്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാന്‍ വകയുണ്ട്. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നടി, വില്ലന്‍ തുടങ്ങി മുപ്പതോളം ഇനങ്ങളില്‍ പ്രഖ്യാപിച്ച പുരസ്‌കാരത്തില്‍ മലയാളികള്‍ നിറഞ്ഞുനിന്നു.
2009, 2010, 2012, 2013 വര്‍ഷങ്ങളിലെ മികച്ച നടിമാരായി പത്മപ്രിയ, അമലപോള്‍, ലക്ഷ്മി മേനോന്‍, നയന്‍താര എന്നിവര്‍ മലയാളത്തിന്റെ അഭിമാനമായി. കാവ്യതലവന്‍ എന്ന സിനിമയിലൂടെ യുവതാരം പൃഥ്വിരാജ് മികച്ച വില്ലനായി. നസ്‌റിയ നസീം, ശ്വേതാ മോഹന്‍, ഉത്തര ഉണ്ണികൃഷ്ണന്‍, പട്ടണം റഷീദ്, സന്തോഷ് ശിവന്‍ എന്നിവരും അംഗീകാരത്തിന് അര്‍ഹരായി.
എല്ലാവര്‍ക്കും കേരള സര്‍ക്കാരിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും എന്റെയും അഭിനന്ദനങ്ങള്‍..
Get real time update about this post categories directly on your device, subscribe now.