‘രോഹിത് ശര്‍മ്മ ഇനി ഇടിക്കൂട്ടിലെ ചാമ്പ്യന്‍’; യാഥാര്‍ഥ്യമെന്ത്

മുംബൈ: ഐ.പി.എല്‍ കിരീടം രണ്ടുവട്ടം ഉയര്‍ത്തിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഡബ്യു ഡബ്യു ഇ കിരീടവുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീ ഓപ്പണറും ഡബ്യു ഡബ്യു ഇയുമായി എന്ത് ബന്ധമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ക്രിക്കറ്റ് കളത്തിലെ വമ്പനടിക്കാരന് ഇവിടെയും കാര്യമുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ഗുസ്തി മല്ലന്‍മാരുടെ സ്വപ്ന കിരീടമായ ഡബ്ല്യൂ.ഡബ്ലൂ.ഇ ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ് രോഹിത്തിന് കിട്ടിയതെങ്ങനെയാണെന്നറിയേണ്ടെ. മൂന്നാം വട്ടവും മുംബൈ ഐ.പി.എല്‍ കിരീടം നേടിയപ്പോള്‍ ട്രിപ്പിള്‍ എച്ച് എന്ന് ഓമനപേരിട്ട് വിളിക്കുന്ന ഗുസ്തിതാരം ഹോംവാര്‍ഡ് ഹെംസ്ലി ഒരു വാഗ്ദാനം നല്‍കിയിരുന്നു. മുംബൈ ഇന്ത്യന്‍സിന് ഡബ്യു ഡബ്യു ഇ ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ് സമ്മാനിക്കുമെന്ന് ട്രിപ്പിള്‍ എച്ച് പറഞ്ഞെങ്കിലും ആരാധകരും നായകന്‍ രോഹിത്തും അത് കാര്യമാക്കിയിരുന്നില്ല.

എന്നാല്‍ സാക്ഷാല്‍ ട്രിപ്പിള്‍ എച്ച് വാക്ക്പാലിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനായുള്ള കസ്റ്റം മെയ്ഡ് ബെല്‍റ്റ് പ്രിയതാരം സമ്മാനിച്ചു. ബെല്‍റ്റിന്റെ പ്ലേറ്റുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. ബെല്‍റ്റുമായി നില്‍ക്കുന്ന ചിത്രം രോഹിത് പങ്കുവെച്ചതും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here