നിമിഷ താരപുത്രന്റെ നായികയാകും

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നിമിഷ സജയന്‍ വീണ്ടും നായികയാവുന്നു. ചിത്രം തീയറ്ററുകളില്‍ തരംഗം തീര്‍ക്കുമ്പോള്‍ നിമിഷയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പുതുമുഖ താരത്തിന്റെ ഭാവപ്രകടനങ്ങളൊന്നുമില്ലാതെ അഭിനയിച്ച നിമിഷ ശ്രീജയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരുന്നു.

ചിത്രം തരംഗം തീര്‍ക്കുമ്പോഴാണ് നിമിഷയെ തേടി രണ്ടാം ചിത്രമെത്തുന്നത്. കിസ്മത്ത്, സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന്‍ നിഗത്തിന്റെ നായികയായാണ് നിമിഷ എത്തുന്നത്. അബിയുടെ മകന്‍ ഇതിനകം തന്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്. എം.ബി.എ ബിരുദധാരിയും ഒരു ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്.

‘ഈട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. പ്രശ്‌സത ഫിലിം എഡിറ്റര്‍ അജിത്ത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ നായികയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News