
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തനിക്ക് അറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്ന് അടൂര്‍ പറഞ്ഞു.
ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കാന്‍ ഞാന്‍ ആളല്ല. അത് കോടതിയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ ദിലീപിനെ ശിക്ഷിക്കുന്നത് മാധ്യമങ്ങളാണ്. സത്യം തെളിയും വരെ മാധ്യമങ്ങള്‍ ക്ഷമ കാണിക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടു. അടൂര്‍ അവസാനമായി സംവിധാനം ചെയ്ത ‘പിന്നെയും’ സിനിമയില്‍ ദിലീപും ഭാര്യ കാവ്യയുമായിരുന്നു പ്രധാന താരങ്ങള്‍.
ദിലീപിനെ പിന്തുണച്ച് നടി തെസ്‌നി ഖാനും രംഗത്തെത്തിയിരുന്നു. കേസിലെ സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും തെസ്‌നി ഖാന്‍ അഭിപ്രായപ്പെട്ടു. ‘എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ദിലീപിനെ, എനിക്ക് ഒരുപാട് വര്‍ഷങ്ങളായി അറിയാം. സത്യം തെളിയുന്നതിന് മുന്‍പ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക. സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്. അദ്ദേഹം കുറ്റകാരന്‍ ആകാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.’-തെസ്‌നി ഖാന്‍. ആദ്യമായാണ് ഒരു വനിതാ താരം ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.
മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ദിലീപ് ഇപ്പോള്‍ ആരോപണ വിധേയന്‍ മാത്രമാണെന്നും കുറ്റം തെളിയുന്നത് വരെ അദ്ദേഹത്തെ തള്ളിപ്പറയാനാവില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. പ്രതി ചേര്‍ത്താല്‍ കുറ്റവാളിയാകില്ലെന്നും കോടതി വിധി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കല്‍ നേരിട്ട അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിലപാടെന്നും ദിലീപിനെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.
ദിലീപിനെ പിന്തുണച്ച് പിസി ജോര്‍ജ് എംഎല്‍എയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പി.സി ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞു. ഇതിന് കേരളത്തിലെ ജനങ്ങള്‍ ക്ഷമ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here