വണ്ടര്‍ഗോളിലൂടെ എവര്‍ട്ടണിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച റൂണിക്ക് ആരാധകരുടെ കയ്യടി

ലണ്ടന്‍: വിമര്‍ശകരേയും കളിയെഴുത്തുകാരേയും അമ്പരപ്പിച്ചുകൊണ്ടാണ് ആധുനിക ഫുട്‌ബോളിലെ മിന്നുംതാരങ്ങളിലൊരാളായ വെയ്ന്‍ റൂണി എവര്‍ട്ടണിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എവര്‍ട്ടനിലേക്ക് കൂടുമാറിയ ശേഷമുള്ള ആദ്യ കളിയില്‍തന്നെ തകര്‍പ്പന്‍ ഗോളാണ് റൂണി നേടിയത്.

25 വാര അകലെ നിന്ന് നേടിയ ഗോളോടെ തന്റെ പ്രതാപം അവസാനിച്ചിട്ടില്ലെന്നും താരം പ്രഖ്യാപിച്ചു. കരിയറിലെ പുതിയ ചുവടുവെപ്പിനും ആവേശകരമായ തുടക്കം കൂടിയായി അത്. കെനിയന്‍ ടീമായ ഗോര്‍ മാഹിയായുമായുള്ള സൗഹൃദ മത്സരത്തിലായിരുന്നു റൂണിയുടെ വണ്ടര്‍ ഗോള്‍.

മത്സരത്തില്‍ എവര്‍ട്ടന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയിച്ചത്. 2002 ഇല്‍ കരിയറിന്റെ തുടക്കത്തില്‍ എവര്‍ട്ടന് വേണ്ടി റൂണി നേടിയ ആദ്യ പ്രീമിയര്‍ ലീഗ് ഗോളിനോട് സമാനമാണ് മടങ്ങിവരവിലെ ആദ്യ ഗോള്‍ എന്നത് യാദൃശ്ചികതയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News