ബിയോണ്‍സിന്റെ ഇരട്ടക്കുട്ടികളെ ഒടുവില്‍ ലോകം കണ്ടു

ഒടുവില്‍ ബിയോണ്‍സ് ആ രഹസ്യങ്ങളെ പുറംലോകത്തിന്, തന്റെ അരുമകളെ , സര്‍ കാര്‍ട്ടറെയും റൂമിയെയും. ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇരട്ടകളെ മാറോട് ചേര്‍ത്ത് പൂക്കള്‍ പശ്ചാത്തലമൊരുക്കുന്ന ഫ്രെയിമില്‍ ദേവസുന്ദരിയെ പ്പോലെ ബിയോണ്‍സ്…പൂക്കളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം ബിയോണ്‍സ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.സര്‍ കാര്‍ട്ടറും റൂമിയും ഞാനും. ഇന്ന് ഒരുമാസമായി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്


കുഞ്ഞുങ്ങള്‍ക്ക് ഒരുമാസം പ്രായമായി.പ്രസവദിനം തന്നെ ആരാധകര്‍ സംഗതി അറിഞ്ഞിരുന്നു..എങ്കിലും ഔദ്യോഗിക സ്ഥിരീകരണം അന്നുണ്ടായില്ല.

തന്റെ ഗര്‍ഭകാലം ആഘോഷമാക്കി ബിയോണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ആരാധകര്‍ക്കിടയില്‍ വന്‍സ്വീകാര്യതയായിരുന്നു .അടിവസ്ത്രം ധരിച്ച് ഒരു വലയില്‍ മൂടിക്കൊണ്ടുള്ള, നിറവയറോടെയുള്ള ചിത്രം നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ടു.


മുപ്പത്തിയഞ്ചുകാരിയായ ബിയോണ്‍സ് ജൂണ്‍ പതിനെട്ടിന് ഒരു ആണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയ വിവരം അച്ഛനാണ് വെളിപ്പെടുത്തിയത്. എല്ലാ അര്‍ഥത്തിലും ഒരു സെലിബ്രിറ്റി പ്രസവം .ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട് ബ്ലൂ ഐവി എന്ന് പേരുള്ള സുന്ദരിക്കുട്ടി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here