മതവിരുദ്ധ പരാമര്‍ശത്തില്‍ ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

തിരുവനന്തപുരം: മതസ്പര്‍ദ്ധ പരാമര്‍ശത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം സൈബര്‍ പൊലീസാണ് കേസെടുത്തത്.

സെന്‍കുമാറിന്റെ വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരികയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു.

ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാറിന്റെ വിവാദപരാമര്‍ശം. സെന്‍കുമാറിന്റെ സംഭാഷണത്തിന്റെ വീഡിയോ ടേപ്പ് അടക്കമുള്ള തെളിവുകള്‍ വാരിക പൊലീസിന് കൈമാറിയിരുന്നു.

പരാമര്‍ശം ഇങ്ങനെയായിരുന്നു: ‘എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News