പത്തനംതിട്ടയില്‍ 17കാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ആക്രമണത്തിന് പിന്നില്‍ പെണ്‍കുട്ടിയെ സ്ഥിരമായി ശല്യപ്പെടുത്തുന്ന യുവാവ്

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17കാരിയെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. 80ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

പെണ്‍കുട്ടിയെ സ്ഥിരമായി ശല്യപ്പെടുത്തുന്ന യുവാവാണ് പെട്രോള്‍ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. കടമ്മനിട്ട സ്വദേശിയായ സജില്‍ ആണ് സംഭവത്തിന് പിന്നില്‍ എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News