ഓടുന്ന ബസ്സിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാരായ 37 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സിനാണ് ഓടിക്കൊണ്ടിരിക്കവെ തീപിടിച്ചത്.

ഈറോഡ് ജില്ലയിലാണ് സംഭവം. സത്യമംഗലം പിന്നിട്ടപ്പോള്‍ ബസ്സിന്റെ എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. ഉടന്‍ തന്നെ യാത്രക്കാരെല്ലാം ഇറങ്ങി ഓടി. നമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായും കത്തി നശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here