വിംബിള്‍ടണ്‍ പുരുഷഫൈനല്‍; റോജര്‍ ഫെഡറര്‍ സിലിച്ചിനെ നേരിടും

വിംബിള്‍ടണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റോജര്‍ ഫെഡറര്‍ ക്രൊയ്ഷ്യന്‍ താരം മരിന്‍ സിലിച്ചിനെ നേരിടും. ആന്‍ഡി മറെയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കക്കാരന്‍ സാം ക്വെറിയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് സിലിച്ച് ആദ്യമായി വിംബിള്‍ടണ്‍ ഫൈനലില്‍ എത്തിയത്. ഫെഡററുടെ പതിനൊന്നാം വിംബള്‍ടണ്‍ ഫൈനലാണിത്. ഞായറാഴ്ചയാണ് ഫൈനല്‍.

നൂറിലധികം എയ്‌സുകളെയ്ത് സെമിയിലേക്ക് കുതിച്ച ക്വെറിയുെ സിലിച്ചും തമ്മിലുള്ള ഇഞ്ചിനിഞ്ച് പോരാട്ടമായിരുന്നു സെമിയില്‍. സെന്‍ട്രല്‍ കോര്‍ട്ടില്‍ പക്ഷേ തുടര്‍ച്ചയായി വമ്പന്‍മാരെ കീഴടക്കി വന്ന ക്വെറിക്ക് നിര്‍ണായക നിമിഷങ്ങളില്‍ ആത്മവിശ്വാസം നഷ്ടമായി. സിലിച്ച് അവസരം മുതലാക്കി മുന്നേറി. ഒന്നാം സെറ്റില്‍ ടൈബ്രേക്കില്‍ നഷ്ടമായത് രണ്ടാം സെറ്റില്‍ വേഗം സ്വന്തമാക്കി. മൂന്നാം സെറ്റും നാലാംസെറ്റും പക്ഷേ പോരാട്ടം ഒപ്പത്തിനൊപ്പം തന്നെയായി. ടൈബ്രേക്കുകളിലൂടെ തന്നെ ഇവയുടെ ഫലവും നിശ്ചയിക്കപ്പെട്ടു. ഏകാഗ്രതയോടെ അവസാന നിമിഷം വരെ പോരാട്ടംതുടര്‍ന്ന സിലിച്ച് അര്‍ഹിച്ച ജയം സ്വന്തമാകുകയും ചെയ്തു.

അതേസമയം വനിതാ ഫൈനലില്‍ ഇന്ന് വീനസ് വില്യംസും സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസയും ഏറ്റുമുട്ടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here