
ദിവസങ്ങള്‍ക്കു മുന്‍പ് സര്‍ക്കാസം പേജില്‍ വന്ന ചിത്രമാണിത്.
റൈവിണ്ട് ലാഹോര്‍ പാകിസ്ഥാനിലാണ് കഥ. രണ്ട് കിലോമീറ്ററോളം നീളമുുള്ള ഒരു പാലം മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ ചുറ്റിവളച്ച് ലിങ്ക് റോഡില്‍ മുട്ടിച്ചിരിക്കുന്നു. പേജില്‍ വന്ന കമന്റുകള്‍ക്കും പരിഹാസങ്ങള്‍ക്കുമപ്പുറം കണ്ടെത്തി വിശദീകരിക്കുകയാണ് രഞ്ജിത്ത് കണ്ണന്‍കാട്ടില്‍ എന്ന യുവ എന്‍ജിനീയര്‍. താഴെയുള്ള റോഡിന്റെ ഉയരം കൂട്ടി നേരെ മുകളിലേക്ക് ബന്ധിപ്പിക്കേണ്ട ഫ്‌ലൈഓവറിനെ ചുറ്റി വളച്ചതെന്തിന്? പിറകിലെ കഥകളറിയാന്‍ ഇതാ ഫേസബുക്കില്‍ രഞ്ജിത്തിന്റെ പോസ്റ്റ്.
ഇലക്ട്രിഫൈഡ് റെയില്‍വെ ട്രാക്കിന് മുകളിലൂടെ പാലം പണിയുന്നതിലെ സാങ്കേതികത്വവും പോസ്‌ററ് വിശദീകരിക്കുന്നു. കാറ്റനറി കേബിള്‍ സ്ഥാപിച്ച ഉയരവും പാലത്തിന്റെ ഉയരവും തമ്മിലെ സുരക്ഷാ അനുപാതവും, ലിങ്ക് റോഡിലേക്ക് ഈ ഉയരത്തില്‍ നിന്ന് കുത്തനെ പാലം നിര്‍മ്മിക്കാനാകാകില്ലെന്നും രഞ്ജിത്ത് പറയുന്നു. ചുരുക്കി പറഞ്ഞാല്‍ എന്‍ജിനീയറിംഗ് ബുദ്ധിവെച്ച് റോഡിന്റെ ചരിവ് 100 മീറ്റര്‍ ദൂരത്തില്‍ 3 മീറ്ററേ പാടുള്ളൂ. ഇല്ലെങ്കില്‍ അപടകടകരമായ ഇറക്കമായിരിക്കുമിത്.
ഈ ചുറ്റലിന് പിന്നിലെ സര്‍ക്കുലര്‍ പാതയുടെ ഒരു കഥ ഇങ്ങനെയാവുമ്പോഴും മറ്റൊരു സംശയം ഉന്നയിച്ചിരിക്കുന്നത് രാഷ്ട്രീയ രംഗത്തുള്ള വി ടി ബല്‍റാമാണ്. അല്‍പ്പം ചുറ്റിയാലല്ലേ കാര്യമുള്ളു എന്ന്ചില രാഷ്ടീയക്കാര്‍ ചിന്തിക്കുമ്പോലല്ല അദ്ദേഹത്തിന്റെ ചിന്ത. പാലത്തിന്റെ ആദ്യ സെമി സര്‍ക്കിള്‍ ക!ിയുമ്പോള്‍തന്നെ പാലം ഗ്രൗണ്ട് ലെവലിനോട് അടുക്കുന്നു. അങ്ങിനെയെങ്കില്‍ ചുറ്റിവളക്കാതെ തൊട്ടപ്പുറമുള്ള ഹോസ്പിറ്റല്‍ റോഡിലേക്ക് മുട്ടിക്കാമായിരുന്നില്ലേയെന്ന് വി ടി ബല്‍റാം പോസ്‌ററിന് താഴെ ചോദിക്കുന്നു. ഹോസ്പിറ്റല്‍ ഏരിയ ഒരു ജംഗ്ഷനാണെന്നും ഭാവിയിലെ ട്രാഫിക്ക് ബ്ലോക്കും കണക്കാക്കിയുള്ള എന്‍ജീനീയര്‍ സൊലൂഷനായിരിക്കും ഇതെന്ന് പറയുന്ന രഞ്ജിത്ത് അവിടെ സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടും ഒരു പക്ഷേ കാരണമായിരിക്കുമെന്നും മറുപടി നല്‍കുന്നു.
ഏതായാലും ഒരു മണ്ടന്‍ പാലമാണിതെന്ന് സര്‍ക്കാസം പേജില്‍ കണ്ട് അല്‍പ്പം ചിരിച്ചവര്‍ക്ക് ഒന്നു ചിന്തിച്ച് ചിരിക്കാനവസരം നല്‍കുകയാണ് എന്‍ജീനീയര്‍. കാരണം മറ്റൊന്നു കൂടിയുണ്ട് 104 കോടി ചിലവില്‍ 7 മാസം കൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ തീര്‍ത്തതാണ് 2 കിലോമീറ്ററോളം ദൂരമുള്ള ഈ ടു ലൈന്‍ ഫ്‌ളൈ ഓവര്‍. ‘എന്‍ജിനീയറിംഗ് മാര്‍വ്വല്‍’ എന്ന ടൈറ്റിലില്‍ ട്രോള്‍ ലോകത്ത് പ്രചരിക്കുന്ന ചിലതിനു പിന്നിലെ വസ്തുതകള്‍ കൂടി ചിന്തിക്കണമെന്നു പറയുന്ന രഞ്ജിത്ത് ഇപ്പോള്‍ ഛത്തീസ്ഗഢിലെ ബസ്തറില്‍ പ്ലാനിംഗ് എന്‍ജിനീയറാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here