കാശ്മീരില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

ദില്ലി: ജമ്മുകാശ്മീരില്‍ ട്രാല്‍ മേഖലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. അതിര്‍ത്തി പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ എത്തിയിട്ടുണ്ടോ എന്ന സംശയത്തില്‍ സൈന്യം നടത്തുന്ന തിരച്ചില്‍ തുടരുകയാണ്.

ഇക്കഴിഞ്ഞ ആഴ്ചയാണ് കിഴക്കന്‍ കാശ്മീരില്‍ അമര്‍നാഥ് തീര്‍ഥാകടകര്‍ക്ക് നേരെ ലഷ്‌കറെ തയിബയുടെ ഭീകരാക്രമണം ഉണ്ടായത്. തുടര്‍ന്ന് കൂടുതല്‍ ബറ്റാലിയനുകളെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞദിവസം പ്രതിപക്ഷ പാര്‍ട്ടികളെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here