പള്‍സര്‍ സുനി മറ്റൊരു പ്രമുഖ നടിയെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു

കൊച്ചി: 2012 ല്‍ പള്‍സര്‍ സുനി മറ്റൊരു പ്രമുഖ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. ഇത് അറിഞ്ഞതിനെത്തുടര്‍ന്നാണ് നടിയെ ആക്രമിക്കാന്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ്.

ക്വട്ടേഷന് മികച്ച ടീം തന്നെ വേണമെന്നും ഒരു കാരണവശാലും തന്നെ ഫോണില്‍ ബന്ധപ്പെടരുതെന്നും സുനിയോട് ദിലീപ് നിര്‍ദ്ദേശിച്ചു. എന്നാല്‍ പരിചയമുള്ളവരെത്തന്നെ ഇതിനായി തിരഞ്ഞെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ഒരുക്കലും ഇതിന് പിന്നില്‍ താനാണെന്ന് ആരും അറിയരുതെന്ന നിര്‍ദ്ദേശവും സുനിക്ക് ദിലീപ് നല്‍കിയിരുന്നു.

ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് സുനിക്ക് നല്‍കിയത്. രണ്ട് ലക്ഷം രൂപ അഡ്വാന്‍സും നല്‍കിരുന്നു. ഈ തുക നല്‍കിയത് ദിലീപിന്റെ അടുത്ത ബന്ധുവാണെന്നും പൊലീസ് കണ്ടെത്തി.പള്‍സര്‍ സുനിയുമായി ഇടപാടുകള്‍ നടത്തിയത് ദിലീപ് നേരിട്ടാണെന്നാണ് പുറത്തുവരുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News