പള്‍സര്‍ സുനിയുമായി ഇടപാടുകള്‍ നടത്തിയത് ദിലീപ് നേരിട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുനിയുമായി ഇടപാടുകള്‍ നടത്തിയത് ദിലീപ് നേരിട്ടെന്ന് പൊലീസ്. 2012 ല്‍ സുനി മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞാണ് താരം ക്വട്ടേഷന്‍ സുനിയെ ഏല്‍പ്പിച്ചത്. ക്വട്ടേഷന് മികച്ച ടീം വേണവെന്ന് ദിലീപ് നിര്‍ദേശിച്ചിരുന്നതായും പൊലീസ് പറയുന്നു.

അതേസമയം ഗൂഢാലോചനക്കേസ്ഒത്തു തീര്‍പ്പാക്കാന്‍ ദിലീപിന്റെ മാനേജര്‍ സുനിക്ക് പണം നല്‍കിയെന്ന് പൊലീസ്. ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിഞ്ഞതിനാല്‍ അപ്പുണ്ണിയേയും കേസില്‍ പ്രതി ചേര്‍ക്കും. അപ്പുണ്ണിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് സുനിക്ക് നല്‍കിയത്. രണ്ട് ലക്ഷം രൂപ അഡ്വാന്‍സും നല്‍കിരുന്നു. ഈ തുക നല്‍കിയത് ദിലീപിന്റെ അടുത്ത ബന്ധുവാണെന്നും പൊലീസ് കണ്ടെത്തി.പള്‍സര്‍ സുനിയുമായി ഇടപാടുകള്‍ നടത്തിയത് ദിലീപ് നേരിട്ടാണെന്നാണ് പുറത്തുവരുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News