ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് ടിപി സെന്‍കുമാര്‍; മോശം പരാമര്‍ശം ‘സമകാലിക മലയാളം’ അഭിമുഖത്തിനിടെ; സെന്‍കുമാറിന്റെ യഥാര്‍ത്ഥ മുഖം ഇതാണ്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സമകാലിക മലയാളം അഭിമുഖത്തിനിടെയാണ് സെന്‍കുമാറിന്റെ മോശം പരാമര്‍ശം. സെന്‍കുമാറിന്റെ മതവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് നല്‍കിയ വിശദീകരണത്തില്‍ സമകാലിക മലയാളം പത്രാധിപര്‍ സജി ജയിംസ് ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അഭിമുഖം നടക്കുന്നതിനിടെ വന്ന ഒരു ഫോണ്‍ കോളിലാണ് സെന്‍കുമാര്‍ നടിയെക്കുറിച്ച് മോശമായി സംസാരിക്കുന്നത്. ഇത് ലേഖകനോട് പറയാത്ത കാര്യമായതിനാലാണ് വാരിക പ്രസിദ്ധീകരിക്കാതിരുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. നടിയെ രൂക്ഷമായി അപമാനിക്കുന്ന വാക്കുകളാണ് സെന്‍കുമാര്‍ സംഭാഷണത്തില്‍ ഉപയോഗിക്കുന്നത്.

സംഭാഷണം പുറത്തുവന്നാല്‍ സെന്‍കുമാറിന്റെ മുഖംമുടി അഴിയും. ഈ സംഭാഷണവും അഭിമുഖം റെക്കോര്‍ഡ് ചെയ്തത്തിനൊപ്പമുണ്ടെന്നും അത് തെളിവായി സമര്‍പ്പിക്കാമെന്നും പത്രാധിപര്‍ പറയുന്നു. സെന്‍കുമാറിന്റെ അറിവോടെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തതെന്നും ആ സമയം മറ്റൊരു മാധ്യമപ്രവര്‍ത്തകനും അവിടെയുണ്ടായിരുന്നുവെന്നും സജി ജയിംസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News