
വനിതാ വിഭാഗം കിരീടത്തിനായി അഞ്ചുവട്ടം ചാമ്പ്യന്‍മാരായ അമേരിക്കക്കാരി വീനസ് വില്ല്യംസും സ്‌പെയ്‌നിന്റെ ഗാര്‍ബൈന്‍ മുഗുരുസയും ഇന്ന് മാറ്റുരയ്ക്കും. വിംബിള്‍ഡണില്‍ അരങ്ങേറ്റം കുറിച്ച് 20 വര്‍ഷത്തിന് ശേഷം നിലവാരം ഒട്ടും ചോര്‍ന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വീനസിന്റെ പ്രകടനം. പ്രായവും പരിക്കും തന്നെ തളര്‍ത്തിയിട്ടില്ലെന്ന് വീനസ് വില്യംസ് വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ തെളിയിച്ചു.
ഇന്ന് നടക്കുന്ന ഫൈനലില്‍ ഗാര്‍ബിന്‍ മുഗുരുസയെ തോല്‍പ്പിക്കാനായാല്‍ വീനസ് ഗ്രാന്‍സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമാകും. വീനസിനൊപ്പം കളിച്ചു തുടങ്ങിയ പലരും ടെന്നീസില്‍ നിന്നു വിരമിച്ചുകഴിഞ്ഞു. എന്നാല്‍ മുപ്പത്തിയേഴാം വയസിലും അമേരിക്കന്‍ താരത്തില്‍നിന്ന് തിളക്കമാര്‍ന്ന പ്രകടനമാണ് പുറത്തുവരുന്നത്. എട്ടു വര്‍ഷത്തിനുശേഷം വിംബിള്‍ഡണ്‍ ഫൈനലിലെത്തിയ വീനസില്‍നിന്ന് വിംബിള്‍ഡണിന്റെ സെന്റര്‍ കോര്‍ട്ട് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.
മുഗുരുസയെ തോല്‍പ്പിച്ച് കിരീടം നേടിയാല്‍ വിംബിള്‍ഡണിലെയും 1968 ല്‍ തുടങ്ങിയ ഓപ്പണ്‍ കാലഘട്ടത്തില്‍ പ്രധാന കിരീടം നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടവും സ്വന്തമാകും. കരിയര്‍ തന്നെ അവസാനിപ്പിക്കാവുന്ന അസുഖം താരത്തെ പിടികൂടിയിരുന്നു. കരിയറിന്റെ അവസാനത്തോടടുത്തിരിക്കുന്ന അമേരിക്കന്‍ താരം കഴിഞ്ഞ 12 മാസമായി മികച്ച പ്രകനമാണ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here