
‘സോള്‍ട്ട് മാംഗോ ട്രീ’ എന്ന ചിത്രത്തിന് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷും അഭിനയരംഗത്തേക്ക്. കല്യാണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഞായറാഴ്ച തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കും. വര്‍ഷ എന്ന പുതുമുഖമാണ് നായിക. ദുബായില്‍ എംബിബിഎസ് വിദ്യാര്‍ഥി കൂടിയാണ് ശ്രാവണ്‍.
മുകേഷും ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ടാകും. വയാ ഫിലിംസിന്റെ ബാനറില്‍ കെ.കെ രാധാ മോഹന്‍, ഡോ. ടി.കെ ഉദയഭാനു, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീര്‍ കരമന, ഹരീഷ്, പാര്‍വ്വതി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗ്രിഗറി, സൗപിന്‍ സാഹിര്‍, പാഷാണം ഷാജി, ഇന്ദ്രന്‍സ്, മാമുക്കോയ എന്നിവരും പ്രധാനതാരങ്ങളാണ്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍. നായര്‍ എന്നിവരുടേതാണ് തിരക്കഥ.
മനുമഞ്ജിത്ത്, രാജീവ് നായര്‍, അസ്ലം, ലിജു എന്നിവരുടെ വരികള്‍ക്ക് പ്രകാശ് അലക്‌സ് ഈണം പകരുന്നു. ബിനേന്ദ്രന്‍ ഛായാഗ്രഹണവും, സൂരജ് ഇ. എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം മഹേഷ് ശ്രീധര്‍. നിര്‍മ്മാണ നിര്‍വ്വഹണം ബാദ്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here