നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് കോടിയേരി; സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറി ചര്‍ച്ചയ്ക്ക് സന്നദ്ധമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആശുപത്രികള്‍ അടച്ചിടുന്ന സ്ഥിതി ഉണ്ടാകരുത്. ജനങ്ങളെക്കൂടി ഒപ്പം നിര്‍ത്താന്‍ നഴ്‌സുമാരുടെ സംഘടനകള്‍ ശ്രദ്ധിക്കണം. എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യുഎന്‍എ ഭാരവാഹികളെ അറിയിച്ചു.

നഴ്സുമാർ സമരം അവസാനിപ്പിച്ച് ജോലിയ്ക്കു കയറണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. വേതന വ്യവസ്ഥകളെപ്പറ്റി അതിനുശേഷം ചർച്ച ചെയ്യാം. എസ്മ പ്രയോഗിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി നിശ്ചയിച്ച മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here