കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

ദില്ലി: ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17ല്‍ ഓയോ റൂംസ് ബ്രാഞ്ചിലെ ഒരു മുറിയിലാണ് കൗമാരാക്കാരായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏകദേശം ഇരുപത് വയസിനുള്ളില്‍ പ്രായം വരുന്ന കൗമാരകാരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവര്‍ മുറിയില്‍ എത്തിയത്.

കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന ഇവിടുത്തെ ഹോട്ടല്‍ മുറികള്‍ കമിതാക്കളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. ഹോട്ടലിലെ ശുചീകരണ ജീവനക്കാര്‍ പലതവണ മുറിയില്‍ മുട്ടിവിളിച്ചുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കമിതാക്കളുടെ സ്വകാര്യത ഭംഗം വരുത്തേണ്ട എന്നു കരുതി കുറച്ചുനേരം കൂടി ഇവര്‍ കാത്തിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ പുറത്തുവരാത്തിനെ തുടര്‍ന്ന് മാനേജര്‍ എത്തി മുറി തുറന്നുനോക്കുമ്പോഴാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here