ദിലീപിനെതിരായ കേസ് ഡയറി സമര്‍പിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായ കേസ് ഡയറി അന്വേഷണസംഘം സമര്‍പിച്ചു. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡയറി ഹാജരാക്കിയത്. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്.

ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നടപടി. ജാമ്യാപേക്ഷ 2.30ന് കോടതി പരിഗണിക്കും.

കേസിലെ പ്രധാന തെളിവായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ കണ്ടെടുക്കണമെങ്കില്‍ ദിലീപിന്റെ കസ്റ്റഡി തുടരണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ദിലീപിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദിലീപിനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News